ചെന്നൈ: അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എബിവിപി മുന്‍ ദേശീയ പ്രസിഡന്റ് അറസ്റ്റില്‍. 2020 ജൂലൈയില്‍ നടന്ന സംഭവത്തിലാണ് സുബ്ബയ്യ ഷണ്മുഖൻ 2 വർഷത്തിനു ശേഷം അറസ്റ്റിലായത്.
ഹോളി ആഘോഷത്തിനിടെ ഉച്ചത്തില്‍ പാട്ട് വച്ചു : ഡല്‍ഹിയില്‍ യുവാവിനെ കുത്തിക്കൊന്നു
താമസസ്ഥലത്തെ ഒഴിഞ്ഞ പാര്‍ക്കിംഗ് സ്ഥലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് അടിസ്ഥാനം. തർക്കത്തിന് പിന്നാലെ അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ ഇയാള്‍ മൂത്രമൊഴിക്കുകയായിരുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വീടിന്റെ വാതില്‍പ്പടിയില്‍ സുബ്ബയ്യ മൂത്രമൊഴിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതോടെയാണ് 60 വയസുകാരി പൊലീസില്‍ പരാതി നല്‍കിയത്. എന്നാൽ. പരാതി ലഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പിന്നീട് ഇവര്‍ക്ക് പരാതി പിന്‍വലിക്കേണ്ടി വന്നു. കുടുംബത്തിന് ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അതിനാലാണ് പരാതി പിന്‍വലിക്കേണ്ടി വന്നതെന്നും സ്ത്രീയുടെ ബന്ധു പറഞ്ഞു. എന്നാൽ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിനാല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന നിലപാട് പൊലീസ് സ്വീകരിക്കുകയായിരുന്നു.
Discussion about this post