ഹോളി ആഘോഷത്തിനിടെ ഉച്ചത്തില്‍ പാട്ട് വച്ചു : ഡല്‍ഹിയില്‍ യുവാവിനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇരുപത്തിരണ്ടുകാരനായ മനോജ് എന്നയാളാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

സഹോദരിയുടെ വീട്ടില്‍ ഹോളി ആഘോഷത്തിനിടെ മനോജ് ഉച്ചത്തില്‍ പാട്ട് വച്ചതാണ് പ്രതികളെ ചൊടിപ്പിച്ചത്. മനോജും സഹോദരന്‍ പ്രസാദും പാട്ട് വച്ചത് അയല്‍വാസികള്‍ ചോദ്യം ചെയ്യുകയും ഇങ്ങനെ തുടങ്ങിയ തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയുമായിരുന്നു.

മനോജിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ഇയാളുടെ സഹോദരന്‍ പ്രസാദിനും പരിക്കേറ്റിറ്റുണ്ട്. സംഭവത്തില്‍ മനോജിന്റെ സഹോദരി ഖുശ്ബുവിന്റെ അയല്‍വാസികളായ മിഥുന്‍, രാജ്കുമാര്‍, ബിജേന്ദര്‍, ഗരിബന്‍ കുമാര്‍, തിലിജു, രവീന്ദര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മനോജിനെ കുത്തിയത് ഗരിബന്‍ ആണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. തലയ്ക്കും നെഞ്ചിനുമാണ് കുത്തേറ്റത്.

Exit mobile version