ചെന്നൈ: വാഹന നമ്പറിന് പകരം നമ്പര്‍ പ്ലേറ്റില്‍ നാഗര്‍കോവില്‍ എംഎല്‍എയുടെ കൊച്ചുമകനെന്ന് പതിച്ച് ബൈക്കില്‍ കറങ്ങി നടന്ന യുവാവിനെ പൊക്കി സോഷ്യല്‍ ലോകം. നാഗര്‍ കോവില്‍ എംഎല്‍എ എംആര്‍ ഗാന്ധിയുടെ കൊച്ചുമകനെന്നാണ് നമ്പര്‍ പ്ലേറ്റിലുള്ളത്.
ബൈക്കും അതിലിരിക്കുന്ന യുവാവിന്റെയും ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തിലെ ബിജെപിയുടെ എംഎല്‍എയാണ് എംആര്‍ ഗാന്ധി.
എന്നാല്‍ എംഎല്‍എ എംആര്‍ ഗാന്ധി വിവാഹിതനല്ല എന്നതാണ് അതിശയം. 1980 മുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംആര്‍ ഗാന്ധി തുടര്‍ച്ചയായി ആറ് തവണ തോറ്റു. 2021ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഗര്‍കോവിലില്‍ നിന്ന് വിജയം നേടിയാണ് നിയമസഭയിലെത്തിയത്. ലളിതമായ ജീവിതം നയിക്കുന്ന ഗാന്ധി ജുബ്ബയും ധോത്തിയും മാത്രമാണ് ധരിക്കുക. പാദരക്ഷകള്‍ ധരിക്കാതെയാണ് സഞ്ചാരം.
ഇതോടെയാണ് എംആര്‍ ഗാന്ധിയുടെ ചെറുമകനെ സോഷ്യല്‍ ലോകം തേടിയത്.
എംആര്‍ ഗാന്ധിയുടെ സഹായിയും കാര്‍ ഡ്രൈവറുമായ കണ്ണന്റെ മകനായ അംരിഷാണ് എംഎല്‍എയുടെ പേരുപയോഗിച്ച് നഗരത്തില്‍ കറങ്ങി നടന്നത്.
ഗാന്ധിയുടെ കാര്‍ ഡ്രൈവറായ കണ്ണന്, അദ്ദേഹം എംഎല്.എ ആകുന്നതിന് മുമ്പ് തന്നെ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കണ്ണന്റെ കുടുംബത്തോട് വലിയ സ്നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്. ഡ്രൈവറായിരുന്ന കണ്ണന് ഇപ്പോള്‍ എംആര്‍ ഗാന്ധിയുടെ അടുത്ത സഹായിയായി മാറിയിരിക്കുകയാണ്.
നന്ദിയുടെയും സ്നേഹത്തിന്റെയും പ്രതീകമായാണ് അംരിഷ് ബൈക്കില്‍ ഗാന്ധിയുടെ പേരെഴുതിയതെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.
Discussion about this post