എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ ഹീറോ! വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന അച്ഛന്‍; വീഡിയോ പങ്കുവച്ച് ഗോകുല്‍ സുരേഷ്

കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സുരേഷ് ഗോപി രാജ്യസഭയില്‍ നടത്തിയ പ്രസംഗം പങ്കുവച്ച് മകനും നടനുമായ ഗോകുല്‍ സുരേഷ്.

‘വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ ഹീറോ എന്നാണ് വീഡിയോ പങ്കുവച്ച് ഗോകുല്‍ സുരേഷ് കുറിച്ചത്’.

കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും ഉടന്‍ തന്നെ കേരളത്തിലേക്ക് ട്രൈബല്‍ കമ്മീഷനെ അയയ്ക്കണമെന്നും സുരേഷ് ഗോപി എംപി
രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്താണ് ആദിവാസികളെ സഹായിച്ചതെന്നും ഇടമലകുടിയില്‍ വൈദ്യുതി വിതരണത്തിന്
എന്റെ എംപി ഫണ്ടില്‍ നിന്നും 12.5 ലക്ഷം ഞാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ പണം വിനിയോഗിച്ചിട്ടില്ല.

ഒന്നര വര്‍ഷത്തിന് ശേഷമേ പദ്ധതി പൂര്‍ത്തിയാകൂവെന്നാണ് ഡിഎഫ്ഒ പറഞ്ഞതെന്നാണ് കലക്ടര്‍ അറിയിച്ചത്. എന്നാല്‍ എംപിയെന്ന നിലയിലുള്ള തന്റെ കാലാവധി ഈ ഏപ്രിലില്‍ അവസാനിക്കും. ആ ഫണ്ട് ലാപ്‌സ് ആയി പോകരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ എന്റെ സ്വന്തം കൈയ്യില്‍ നിന്നും പണം എടുത്താണ് ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് കുടിവെള്ളം എത്തിച്ച് നല്‍കിയത്. 5.7 ലക്ഷം രൂപയാണ് പോക്കറ്റില്‍ നിന്ന് കൊടുത്തത്.

കേരളത്തിലെ ആദിവാസികളുടെ ജീവിതം ഒട്ടും സന്തോഷകരമായ അവസ്ഥയില്‍ അല്ലെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ എന്റെ കൈയ്യില്‍ ഉണ്ട്. അവരുടെ സന്തോഷത്തില്‍ ഞാനും ഏറെ സന്തോഷിക്കുന്നുണ്ട്. പക്ഷേ എന്തു ചെയ്യും കേരളത്തില്‍ അവര്‍ക്ക് വേണ്ടി നല്ലതൊന്നും സംഭവിക്കുന്നില്ലെന്നും സുരേഷ് ഗോപി പറയുന്നു.

Exit mobile version