മുംബൈ: ക്രിസ്മസ് ആഘോഷത്തിനിടെ വിശ്വാസികള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധം ശക്തമാകുന്നു. പ്രാര്‍ത്ഥന സംഗമത്തിനിടെയാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടത്. കര്‍ണാടക അതിര്‍ത്തിയിലുള്ള കൊലാപൂരിലാണ് ആക്രമണം നടന്നത്.
മുഖംമൂടി ധരിച്ച ഇരുപതോളം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് വാളും ഇരുമ്പു ദണ്ഡുകളുമായി വിശ്വാസികളെ അക്രമിച്ചത്. ബൈക്കിലെത്തിയ അക്രമി സംഘം പ്രാര്‍ത്ഥ നടത്തിയിരുന്ന വീട്ടിലേക്ക് ആക്രമിച്ച് കടക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു. നാലോളം പേരുടെ നില ഗുരുതരമാണ്.
എന്നാല്‍ അക്രമം ശക്തമാകുന്നത് കണ്ട് വിശ്വാസികളായ സ്ത്രീകള്‍ അക്രമികള്‍ക്കെതിരെ മുളക് പൊടി എറിഞ്ഞതോടെയാണ് സംഘം ഓടിപ്പോയിതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.