ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചു വീണ് യുവാവ്: ദൈവത്തിന്റെ കരങ്ങളായി കോരിയെടുത്ത് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍, കൈയ്യടി

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചു വീണ യുവാവിനെ മരണ മുഖത്തുനിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍.
മുംബൈയിലെ വഡാല റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ചയാണ് സംഭവം.

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ യാത്രക്കാരനെ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ നേത്രപാല്‍ സിങ് ആണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍ നിന്നും പോലീസ് കണ്ടെടുത്തു.


ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നേത്രപാലിന്റെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. യാത്രക്കാര്‍ ഒരു കാരണവശാലും ഓടുന്ന ട്രെയിനില്‍ കയറുകയോ, ഇറങ്ങുകയോ ചെയ്യരുത് എന്ന തലക്കെട്ടോടെ സെന്‍ട്രല്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റ് തന്നെയാണ് ദൃശ്യങ്ങള്‍ ട്വിറ്റെറില്‍ പങ്കുവച്ചത്. ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നേത്രപാല്‍ സിങിന്റെ സമയോജിത ഇടപെടലിന് നിറഞ്ഞ കൈയ്യടിയും അഭിനന്ദനവുമാണ്.

Exit mobile version