തിരുപ്പതി: മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ റീജിയണൽ ഓഫീസും ശാഖയും ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഉദ്ഘാടനം ചെയ്തു. മാർച്ച് 11ന് തിരുപ്പതി മുൻസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. ആർ സിരീഷയാണ് ഉദ്ഘാടനം നിർവഹിച്ചത്.
മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ ചെയർമാൻ സിവി പോൾസൺ, ഹെഡ് ഓഫീസ് വൈസ് പ്രസിഡന്റ് കൃഷ്ണദാസ് മേനോൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെഎൻ കൃഷ്ണമൂർത്തി, റീജിയണൽ മാനേജർ വി. റാംമോഹൻ മറ്റ് ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
മാക്സ് വാല്യുവിന്റെ ആന്ധ്രാപ്രദേശിലെ നാലാമത്തെ ബ്രാഞ്ചാണ് തിരുപ്പതിയിൽ ഉദ്ഘാടനം ചെയ്തത്. തെക്ക്-കിഴക്കൻ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ തീർത്ഥാടന നഗരമാണ് തിരുപ്പതി. കലിയുഗ വരദായകനായ ഭഗവാൻ വെങ്കിടേശ്വരനെ (ബാലാജി) ആരാധിക്കുന്ന ക്ഷേത്രമാണ് തിരുപ്പതി ക്ഷേത്രം. 860 മീറ്റർ ഉയരമുള്ള പവിത്രമായ തിരുമല മലനിരയിലെ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ പേരിൽ പ്രസിദ്ധമാണ് തിരുപ്പതി പട്ടണം.
മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ്സിന്റെ തിരുപ്പതി ബ്രാഞ്ചിന്റെ വിലാസം:
19-8-112/5B, ഗ്രൗണ്ട് ഫ്ലോർ, ഹതിരാംജി കോളനി, ബൈപാസ് റോഡ്, തിരുപ്പതി-517501
ALSO READ- കുറഞ്ഞ പലിശ നിരക്കില്‍ മാക്സിമം തുക: സ്ത്രീകള്‍ക്ക് കൈത്താങ്ങായി മാക്സ് വാല്യു
Discussion about this post