ന്യൂഡല്‍ഹി : ധാരളം എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും മുത്തലാഖ് ബില്‍ ഇന്ന് ലോക്‌സഭയില്‍. ഉറപ്പായും സഭയില്‍ എത്താന്‍ എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്.മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാനും, മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്ന ബില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.
അതേസമയം ഇതിനെതിരെ വിവിധ മുസ്ലീം സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ജീവനാംശം ഉറപ്പുവരുത്തുന്ന ബില്‍ മുസ്ലീം സ്ത്രീകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഈ ബില്ലില്‍ ചര്‍ച്ചയാകാമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം റഫാലില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരും.