ധരംശാല : ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആകാശ് അഗര്‍വാള്‍, രാകേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആകാശ് പാരാഗ്ലൈഡിങ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
Himachal Pradesh | 2 paragliders died & one was seriously injured during takeoff in Bir valley. Incident happened when harness got entangled with helper, gliders got imbalanced & fell to death. Ex-gratia of Rs.4 lakh each will be given to deceaseds' family:Nipun Jindal, DC Kangra pic.twitter.com/kmTchA1hWQ
— ANI (@ANI) March 9, 2022
ഗ്ലൈഡര്‍ തള്ളുന്നതിനിടെ കൂടെയുണ്ടായിരുന്ന സഹായി രാകേഷ് കയറില്‍ കുടുങ്ങുകയും ഗ്ലൈഡറിന്റെ ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നു. രാകേഷും ആകാശും 25-30 അടി താഴ്ചയിലേക്ക് വീഴുകയും ഉടന്‍ തന്നെ മരിയ്ക്കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also read : ’24 മണിക്കൂറിനകം രാജി വയ്ക്കണം’ : ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധ റാലി
പാരാഗ്ലൈഡറില്‍ ഘടിപ്പിച്ച വീഡിയോ ക്യാമറയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് കാന്‍ഗ്ര പോലീസ് സൂപ്രണ്ട് കെ ശര്‍മ്മ അറിയിച്ചു. പൈലറ്റിന്റെ ലോഗ്ബുക്കും ഗ്ലൈഡര്‍ പറത്തിയുള്ള പരിചയവും പരിശോധിക്കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി ഗ്ലൈഡിങ് അപകടങ്ങള്‍ പ്രദേശത്ത് നടന്നിട്ടുള്ളതായാണ് വിവരം.
Discussion about this post