ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ പൂര്‍ണമായും നീക്കി. മാര്‍ച്ച് 27 മുതല്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടൊക്കോള്‍ പാലിച്ച് സര്‍വീസ് നടത്താം.
After deliberation with stakeholders &keeping in view the decline in the #COVID19 caseload,we have decided to resume international travel from Mar 27 onwards.Air Bubble arrangements will also stand revoked thereafter.With this step,I’m confident the sector will reach new heights!
— Jyotiraditya M. Scindia (@JM_Scindia) March 8, 2022
രണ്ട് വര്‍ഷത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാനസര്‍വീസ് പൂര്‍ണമായും ആരംഭിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 15ന് വിലക്കുകള്‍ നീക്കി സര്‍വീസ് പുനരാരംഭിക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും ആ സമയത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാവുകയും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയും ചെയ്തു. 2020 ജൂണ്‍ മുതല്‍ സ്‌പെഷ്യല്‍ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകള്‍ ഇന്ത്യയ്ക്കകത്തേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ ബബിള്‍ ഉപാധികളോടെയാണ് ഈ സര്‍വീസ്.
നിലവില്‍ 3993 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 662 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്കാണിത്.