കുമരികട്ട: അസംകാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണ വിഭവമാണ് എലി ഇറച്ചി. അവധിദിനങ്ങളില്‍ അസംകാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എലി ഇറച്ചിയാണെന്ന് റിപ്പോര്‍ട്ട്. അവധിച്ചന്തകളില് ഏറ്റവും അധികം വിറ്റുപോകുന്ന വിഭവം എലി ഇറച്ചിയാണ്. ഇവിടെ കിലോയ്ക്ക് 200 രൂപ വരെയാണ് ഇറച്ചിക്ക് വില.
കോഴിയിറച്ചിയെക്കാളും പന്നിയിറച്ചിയെക്കാളും ഇവിടത്തുകാര്‍ക്ക് പ്രിയം എലി ഇറച്ചിയോടാണത്രേ. ഞായറാഴ്ച്ച ചന്തകളിലാണ് എലി ഇറച്ചി ഏറ്റവുമധികം വിറ്റുപോകുന്നത്. വേവിച്ച ഇറച്ചിക്കും തൊലിയോട് കൂടിയതിനും മസാല പുരട്ടിയതിനുമൊക്കെ ഇവിടെ ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികള്‍ പറയുന്നു. എലി ഇറച്ചിയോടുള്ള പ്രിയം ജനങ്ങള്‍ക്ക് വര്‍ഷം ചെല്ലുന്തോറും കൂടി വരുന്നതായും വ്യാപാരികള്‍ പറയുന്നു.
കൃഷിയിടങ്ങളില്‍ നാശം വരുത്തുന്ന എലികളെ കെണിവച്ച് പിടിക്കുന്ന കര്‍ഷകര്‍ അത് വ്യാപാരികള്‍ക്ക് നല്‍കും. അസമിലെ തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ഗ്രാമീണരുടെ ഇക്കാലത്തെ പ്രധാനവരുമാനമാര്‍ഗം കൂടിയാണ് എലിപിടുത്തം. തേയിലത്തോട്ടങ്ങളില്‍ പണി കുറയുന്ന കാലമാണിത്.
Discussion about this post