ന്യൂഡല്‍ഹി : പഞ്ചാബിലെ അമൃത്സറില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് സഹപ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കോണ്‍സ്റ്റബിള്‍ എസ്‌കെ സട്ടപ്പയാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇയാളും വെടിയേറ്റ് മരിച്ചു.
5 troops were injured today due to fratricide committed by Ct Satteppa SK at HQ 144 Bn Khasa, Amritsar. Ct Satteppa S K was also injured. Out of the 6 injured, 5 troops incl Ct Satteppa, have lost their lives, one critical. A court of inquiry has been ordered: BSF pic.twitter.com/d17FzAdFkl
— ANI (@ANI) March 6, 2022
സട്ടപ്പ സ്വയം വെടിവെച്ച് മരിച്ചതാണോ മറ്റാരെങ്കിലും വെടിവെച്ചതാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഖാസയിലെ 144 ബറ്റാലിയന്റെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് വെടിവയ്പ്പുണ്ടായത്. സട്ടപ്പ റൈഫിള്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഒരു ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ബിഎസ്എഫ് അന്വേഷണം ആരംഭിച്ചു.
Discussion about this post