ലോക്ഡൗണിൽ 1400കി.മീ താണ്ടി മകനെ തിരികെ എത്തിച്ചു; ഇന്ന് അവൻ യുക്രൈൻ യുദ്ധഭൂമിയിൽ, പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും റസിയാ ബീഗം

return from Ukraine | Bignewslive

ഹൈദരാബാദ്: കൊവിഡ് വ്യാപനം മൂർച്ഛിച്ച വേളയിൽ രാജ്യം ലോക്ഡൗണിലേയ്ക്ക് നീങ്ങിയപ്പോൾ 1400 കി.മീ അകലെയായിരുന്നു റസിയാ ബീഗത്തിന്റെ മകൻ മുഹമ്മദ് നിസാമുദ്ദീൻ അമൻ. ആന്ധ്രാപ്രദേശിൽ സുഹൃത്തിന്റെ വീട്ടിലായിരുന്ന മകനെ തിരികെയെത്തിക്കാൻ ഈ അമ്മ സ്‌കൂട്ടർ ഓടിച്ചുപോയത് 1400 കിലോമീറ്ററായിരുന്നു. ഇത് വാർത്തകളിലും ഇടംനേടിയിരുന്നു. അന്ന് തന്റെ മകനെ അരികിൽ എത്തിച്ച അമ്മ ഇന്ന് പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മകന്റെ വരവിനായി.

റഷ്യയുടെ ബോംബ് ആക്രമണത്തിൽ വഴിപിരിഞ്ഞു; പ്രാണരക്ഷാർത്ഥമുള്ള പരക്കം പാച്ചിൽ പോളണ്ടിൽ എത്തിച്ചു, ഒടുവിൽ കണ്ടുമുട്ടി ഈ മലയാളി സഹോദരങ്ങൾ

യുക്രൈനിലെ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയാണ് 21-കാരനായ അമൻ. ഹോസ്റ്റലിന്റെ ബേസ്മെന്റിൽ രക്ഷാപ്രവർത്തകരെയും കാത്തിരിക്കുന്ന എണ്ണൂറോളം പേരിൽ ഒരാളാണ് അമൻ. ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധുമുട്ടുണ്ട്. ഇടയ്ക്കിടെ വന്നുപോകുന്ന വൈദ്യുതിയും ഇന്റർനെറ്റും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ വേറെയും. തെലങ്കാനയിലെ സലമ്പദ് ഗ്രാമത്തിലാണ് റസിയയുടെ വീട്. സമീപത്തെ സ്‌കൂളിലെ പ്രഥമാധ്യാപികാണ് ഇവർ.

റസിയ ബീഗം പറയുന്നു.

എന്റെ മകൻ ഒരുപാട് ധൈര്യമുള്ളവനാണ്. ഇപ്പോഴും അവൻ പറയുന്നത്, വിഷമിക്കേണ്ടതില്ലെന്നും ജീവനോടെ വീട്ടിലേക്ക് മടങ്ങിവരുമെന്നുമാണ്. യുദ്ധവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും കാണണ്ടെന്നാണ് അവൻ എന്നോടു പറഞ്ഞത്. അവ കണ്ട് ഞാൻ ഭയന്നാലോ എന്നാണ് അവൻ പേടിക്കുന്നത്. വിവരങ്ങൾ അവൻതന്നെ അറിയിക്കാമെന്നും സുരക്ഷിതനാണെന്നും വിളിക്കാമെന്നുമാണ് അവൻ പറഞ്ഞത്. ഇവിടെ ഇരുന്ന് പ്രാർഥിക്കുകയല്ലാതെ എനിക്ക് എന്തു ചെയ്യാനാകും.

അമനെ മടക്കിക്കൊണ്ടു വരണമെന്ന് റസിയ സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ നിസാമാബാദ് ജില്ലാ കളക്ടർ റസിയയോട് വിവരങ്ങൾ ആരായുകയും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കെ. കവിത എല്ലാ ഉറപ്പും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു അമ്മ എന്ന നിലയിൽ എനിക്ക് അവന്റെ സുരക്ഷയ്ക്കു വേണ്ടി പ്രാർഥിക്കാനേ കഴിയൂ. ഒരു ബന്ധുവിന്റെ നിർദേശപ്രകാരമാണ് റസിയ, അമനെ യുക്രൈനിലേക്ക് എം.ബി.ബി.എസ്. പഠനത്തിന് അയക്കാൻ തീരുമാനിക്കുന്നത്.

അമൻ ആദ്യം സമീപത്തെ ഒരു കോളേജിൽ ഡിഗ്രിക്ക് ചേർന്നെങ്കിലും വൈദ്യപഠനത്തിനു പോകാനായിരുന്നു അമന് താൽപര്യം. ഇവിടുത്തേതിനെ വെച്ചു നോക്കുമ്പോൾ യുക്രൈനിൽ എം.ബി.ബി.എസ്. ചെയ്യുന്നത് സാമ്പത്തികമായി ലാഭമാണ്. മാത്രമല്ല ഇന്ത്യയിൽനിന്നുള്ള നൂറുകണക്കിന് ആളുകൾ അവിടെ പഠിക്കുന്നുമുണ്ട്. ഇതൊരു നല്ല അവസരമാണെന്നാണ് ഞങ്ങൾ കരുതിയത്. പോയി അഞ്ചുമാസം കഴിയുമ്പോഴേക്കും യുദ്ധംവരുമെന്ന് ആരാണ് ചിന്തിക്കുക.

Exit mobile version