എംബിബിഎസ് ഒന്നാം വർഷക്കാരെ തലമുണ്ഡനം ചെയ്ത് കൈകൾ കെട്ടി ക്ലാസിലേക്ക് വിട്ട് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ്; സാധാരണമെന്ന് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ

ഹൽദ്വാനി: ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ ക്രൂരമായ റാഗിങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ; നിസാരവത്കരിച്ച് അധ്യാപകരും കോളേജ് അധികൃതരും. ഉത്തരാഖണ്ഡിലെ ഹൽദ്വാനി സർക്കാർ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് റാഗിങിന് ഇരയായത്. സീനിയർ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ തല മുണ്ഡനം ചെയ്ത് കൈകൾ പിന്നിലേക്ക് കെട്ടി ബാഗും ചുമന്ന് തല കുനിച്ച് നടത്തിക്കുകയായിരുന്നു. ലാബ് കോട്ടും മാസ്‌കും ധരിച്ചാണ് ഇവർക്ക് നടക്കേണ്ടി വന്നത്. റോഡിൽ എതിരെ വരുന്നവരുടെ മുഖത്ത് നോക്കരുതെന്നും കർശന നിർദേശമുണ്ടായിരുന്നു.

ചുമലിൽ ബാഗ് ചുമന്ന് കൈകൾ പിന്നിലേക്ക് കെട്ടി തല കുനിച്ച് മുണ്ഡനം ചെയ്ത തലയോടെ നിശബ്ദരായി ഇവർ നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

റാഗിങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞിരിക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ആവശ്യം ഉയർന്നുകഴിഞ്ഞു. 27 ഒന്നാം വർഷ വിദ്യാർത്ഥികളാണ് റാഗിങിന് ഇരയായത്.

also read- പരിക്കേറ്റവർക്ക് ആശ്വാസമായെത്തിയിരുന്ന ‘റൊമാഷ്‌ക’ ഇനിയില്ല; ഒടുവിൽ വാലന്റീനയും വെടിയേറ്റു മരിച്ചുവീണു

വിദ്യാർത്ഥികളിൽ നിന്ന് സംഭവത്തെക്കുറിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് ഹൽദ്വാനി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അരുൺ ജോഷി പ്രതികരിച്ചു. വിദ്യാർത്ഥികൾ മുണ്ഡനം ചെയ്ത തലയുമായി ക്യാംപസിൽ എത്തുന്നത് പതിവാണെന്നാണ് പ്രിൻസിപ്പാളുടെ വാദം. ചില വിദ്യാർത്ഥികൾ സൈനികരുടേതിന് സമാനമായ ഹെയർ സ്‌റ്റൈൽ ചെയ്തുവരാറുണ്ട്. അതിൽ അസാധാരണമായൊന്നും ഇല്ലെന്നാണ് പ്രിൻസിപ്പാൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

Exit mobile version