ന്യൂഡല്‍ഹി: സാമ്പത്തിക മൂലധന ചട്ടങ്ങള്‍ പരിശോധിക്കാനായി റിസര്‍വ്വ് ബാങ്ക് പുതിയ സമിതി രൂപീകരിച്ചു. ആറംഗങ്ങള്‍ ഉള്ള സമിതിയാണ് ചട്ടങ്ങള്‍ പരിശോധിക്കാനായി രൂപീകരിച്ചത്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോ ബിമല്‍ ജലാനാണ് സമിതിയുടെ ചെയര്മാന്.
കരുതല്‍ ധനശേഖരത്തിന്റെ അടക്കം പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങളില്‍ സമിതി റിസര്‍വ്വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കും. നവംബര്‍ 19 ന് കൂടിയ ആര്‍ബിഐ ബോര്‍ഡ് യോഗ തീരുമാന പ്രകാരമാണ് സമിതി രൂപീകരിച്ചത്.
Discussion about this post