ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് മാത്രമായി പുതിയ ഹൈക്കോടതി രൂപീകരിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. ജനുവരി 1 മുതല്‍ പുതിയ ഹൈക്കോടതി പ്രവര്‍ത്തനം ആരംഭിക്കും. അമരാവതിയിലാണ് ഹൈക്കോടതിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ച്.
ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് രമേശ് രംഗനാഥന് ആകും. ജസ്റ്റിസ് രമേശ് രംഗനാഥന് നിലവില്‍ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആണ്. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു ഉള്‍പ്പടെ 16 ജഡ്ജിമാരെയും ആന്ധ്ര പ്രദേശ് ഹൈക്കോടതിയിലേക്ക് നിയമിച്ച് രാഷ്ട്രപതി ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതോട് കൂടി രാജ്യത്ത് സ്ഥാപിതമാകുന്ന ഇരുപത്തിയഞ്ചാമത്തെ ഹൈക്കോടിയാകും ആന്ധ്രപ്രദേശിലേത്.
വിഭജനത്തിനു ശേഷം, ഹൈദരാബാദ് ഹൈക്കോടതിയാണ് ആന്ധ്രപ്രദേശിന്റെയും തെലങ്കാനയുടെയും ഹൈക്കോടതിയായി നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്.
Discussion about this post