കീവ്: ഉക്രൈനില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ നടപടികള്‍ക്കിടെ വീണ്ടും ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കീവില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങുന്ന വഴിയാണ് ദുരന്തമുണ്ടായത്. പോളണ്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി വികെ സിങ്ങ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
കീവില്‍ നിന്ന് വന്ന ഒരു വിദ്യാര്‍ഥിക്ക് വെടിയേറ്റതായും ഇതേതുടര്‍ന്ന് പാതിവഴിയില്‍വെച്ച് തിരികെ കൊണ്ടുപോയതായും തനിക്ക് വിവരം ലഭിച്ചതായി കേന്ദ്ര മന്ത്രി വികെ സിങ് പ്രതികരിച്ചു. ജീവഹാനിയുണ്ടാകാതെ പരമാവധി പേരെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വികെ സിങ് പറഞ്ഞു.
also read- ആര്യ സൈറയുമായി നാളെ എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലെത്തും; ഇന്ന് കേരള ഹൗസില്‍ താമസം
നേരത്തെ കിഴക്കന്‍ യുക്രൈനിലെ ഖര്‍കിവ് നഗരത്തിലെ ജനവാസകേന്ദ്രങ്ങളില്‍ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചലഗേരി സ്വദേശി നവീന്‍ എസ്ജിയാണ് മരിച്ചത്.