കാനഡയിലേയ്ക്ക് പോകണം, ഒരു കോടി രൂപ ആവശ്യപ്പെട്ട് കാമുകി; പണം നൽകാനായില്ല, പ്രണയ ബന്ധം അവസാനിപ്പിച്ച് യുവതി പോയി! മനംനൊന്ത് യുവാവ് ജീവനൊടുക്കി

Ends Life | Bignewslive

ഗാന്ധിനഗർ: കാനഡയിലേയ്ക്ക് പോകുന്നതിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടത് നൽകാനാവാത്തതിനെ തുടർന്ന് യുവതി പ്രണയ ബന്ധം അവസാനിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ നരോദ സ്വദേശിയായ ലഖൻ മഖിജ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ലഖൻ മലിഖയുടെ അമ്മ ജയ മഖിജ പോലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ പരാതി നൽകി.

പുല്ലു ചെത്തുന്നതിനിടെ സ്വര്‍ണ മോതിരം നഷ്ടപ്പെട്ടു: കുഴല്‍ക്കിണര്‍ യോഗത്തില്‍ തിരിച്ചുകിട്ടി

നാനാ ചിലോദയിലെ കൈലാഷ് റോയൽ ഫ്‌ലാറ്റിലാണ് മരിച്ച ലഖൻ മഖിജ താമസിച്ചിരുന്നത്. കാമുകി യുവാവിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി ജയ മഖിജ നൽകിയ പരാതിയിൽ ആരോപിച്ചു. തന്റെ മകനും കാമുകിയും തമ്മിലുള്ള വാട്ട്സ്ആപ്പ് സംഭാഷണത്തിന്റെ തെളിവുകൾ സഹിതമാണ് അമ്മ പരാതി നൽകിയിരിക്കുന്നത്.

നരോദയിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബമാണെങ്കിലും യുവതി ആവശ്യപ്പെട്ട വലിയ തുക നൽകാൻ യുവാവിന് കഴിഞ്ഞില്ല. പണം നൽകുന്ന കാര്യം ലഖൻ വിസമ്മതിച്ചപ്പോൾ കാമുകി പ്രണയത്തിൽനിന്ന് പിൻമാറുകയായിരുന്നു. ബന്ധം തകർന്നതോടെ മനംനൊന്ത് ലഖൻ ഫെബ്രുവരി 21 ന് വീട്ടിലെ സ്വീകരണമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.

പ്രഭാത നടത്തത്തിനിടെ മകനും പെൺകുട്ടിയും തമ്മിൽ പരിചയപ്പെട്ടതെന്നും, പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നുവെന്നും ലഖന്റെ അമ്മ ജയ പറഞ്ഞു. യുവതി തൻറെ മകൻറെ സമ്പത്ത് കണ്ടാണ് അടുപ്പം സ്ഥാപിച്ചതെന്ന് ജയ കൂട്ടിച്ചേർത്തു. കാനഡയിലേക്ക് കുടിയേറുന്നതിനുള്ള വിസയ്ക്കായി മകനിൽ നിന്ന് ഒരു കോടി രൂപ യുവതി ആവശ്യപ്പെട്ടു, എന്നാൽ ഇത് നൽകാനുള്ള സാമ്പത്തിക സ്ഥിതി മകന് ഉണ്ടായിരുന്നില്ലെന്നും ജയ പറയുന്നു.

Exit mobile version