പുതുച്ചേരി: വസ്ത്രധാരണത്തിന്റെ പേരിൽ യുവതിയെ അപമാനിച്ച് സദാചാര പോലീസായി തമിഴ്നാട് പോലീസിന്റെ നടപടി. യുവതിയുടെ വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് പൊലീസുകാർ അപമാനിച്ചതായി ഹൈദരബാദിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.
ഒരു കൂട്ടം ടെക്കികൾ പുതുച്ചേരിയിൽ ശനിയാഴ്ച വിനോദയാത്രയ്ക്ക് എത്തിയ സമയത്തായിരുന്നു പോലീസ് ഇവരെ അപമാനിച്ചത്. പുതുച്ചേരിയിലെ വിനോദകേന്ദ്രമായ കടൽതീരത്ത് വച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് പോലീസുകാർ സംസ്കാരത്തിന് യോജിച്ച വസ്ത്രമല്ല ധരിച്ചതെന്ന് പറഞ്ഞ് വിചാരണ ചെയ്തത്.
I got a dressing lesson from the police in Puducherry as to how to dress! I was casually taking pictures with my friends and he said I wasn't dressed properly. One of the police questioned my character @INCPuducherry @PuducheryPolice @BJP4Puducherry @PuducherryPMC @THPondy pic.twitter.com/58ShX8tXB2
— PranitaSandela (@Pranitasandela6) February 26, 2022
പ്രണിത എന്ന യുവതിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. തന്നെയും സുഹൃത്തുക്കളെയും പോലീസ് മർദ്ദിച്ചതായും പരാതിയിൽ പറയുന്നുണ്ട്. വിദേശികൾ ഉൾപ്പടെ ധാരാളം വരുന്ന വിനോദസഞ്ചാര കേന്ദ്രമായ പുതുച്ചേരിയിൽ വസ്ത്രധാരണത്തിന്റെ പേരിൽ നിങ്ങൾ വിദേശികളെ തടഞ്ഞോ?. എന്ന് ചോദിച്ചപ്പോൾ പോലീസുകാർ മറുപടി നൽകിയില്ലെന്നും യുവതി പറഞ്ഞു. ഇത്തരത്തിലുള്ള വസ്ത്രം ഇവിടെ അനുവദനീയമല്ലെന്ന് ആവർത്തിച്ച പോലീസ് തങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പ്രണിത പരാതിപ്പെടുന്നത്.
യുവതികളെ പോലീസ് വിചാരണ ചെയ്യുന്ന ദൃശ്യങ്ങൾ നാട്ടുകാർ പകർത്താൻ തുടങ്ങിയതോടെ പോലീസ് സ്ഥലം വിടുകയായിരുന്നു.
Discussion about this post