വരന് മാനസികപ്രശ്‌നമെന്ന് ആരോപണം; വിവാഹവേദിയിൽ നിന്നും ഇറങ്ങിപ്പോയി വധു, വിവാഹം മുടങ്ങി

wedding_b

റെവ: വിവാഹവേദിയിൽ നിന്നും വധു ഇറങ്ങിപ്പോയതിനെ തുടർന്ന് വിവാഹം മുടങ്ങി. വരന് മാനസിക രോഗമാണെന്ന് ആരോപിച്ച് വിവാഹ ചടങ്ങിനിടെയാണ് വിവാഹത്തിൽ നിന്ന് വധു പിന്മാറിയത്. മധ്യപ്രദേശിലെ റെവ ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വരന് മാനസിക പ്രശ്‌നമുണ്ടെന്ന് വ്യക്തമാക്കി വരനെ വിവാഹം കഴിക്കാൻ വധു വിസമ്മതിച്ചത്. വധുവിന്റെ കുടുംബാംഗങ്ങൾ വരനെ ബന്ദിയാക്കി മർദ്ദിച്ചതായും ആരോപണമുയർന്നിട്ടുണ്ട്.

വരൻ ഒരു കുതിരപ്പുറത്ത് കുടുംബാംഗങ്ങളുമായി വിവാഹ പന്തലിലേക്ക് വരുന്ന ചടങ്ങിനിടെയാണ് വരന്റെ പെരുമാറ്റത്തെച്ചൊല്ലി തർക്കം ഉണ്ടാവുകയും പെൺകുട്ടി വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്തത്.

ALSO READ- റഷ്യയുടെ അധിനിവേശത്തിൽ നഷ്ടമായ ജീവനുകളിൽ ഉക്രൈനിലെ ആറുവയസുകാരനും; കണ്ണീരായി യുദ്ധചിത്രങ്ങൾ

സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. അതിൽ വരന്റെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നത് കാണാം. വധുവിന്റെ കുടുംബം വരനെയും കൂട്ടരെയും ബന്ദികളാക്കുകയും തർക്കത്തെ തുടർന്ന് മർദ്ദിക്കുകയും ചെയ്തുവെന്ന് വരനും ബന്ധുക്കളും ആരോപിച്ചു. പെൺകുട്ടി വരന് മാനസിക പ്രശ്‌നമുണ്ടെന്ന് ആരോപിക്കുകയും വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

Exit mobile version