വരന് മുടിയില്ലെന്ന് അറിഞ്ഞതോടെ കതിർ മണ്ഡപത്തിൽവെച്ച് വധു ബോധംകെട്ടു വീണു. ഉത്തർപ്രദേശ് ഇറ്റാവ ജില്ലയിലെ ഭർത്തനയിലാണ് സംഭവം. വരന് മുടിയില്ലെന്ന് മനസിലായതോടെ വധു വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.
കല്യാണ ദിവസം വരൻ തലമുടിയിൽ അമിതമായി ശ്രദ്ധിക്കുകയും പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നത് കണ്ടതും സംശയം വർധിപ്പിച്ചു. അങ്ങനെയാണ് വരൻ ധരിച്ചത് വിഗ്ഗാണെന്ന് വ്യക്തമായത്. ഇതറിഞ്ഞപ്പാടെ യുവതി മണ്ഡപത്തിൽ തല കറങ്ങി വീഴുകയായിരുന്നു. ബോധം വന്നപ്പോൾ വിവാഹത്തിന് സമ്മതമല്ലെന്ന് വധു അറിയിക്കുകയും ചെയ്തു.
ബീഹാറിലും അടുത്തിടെ ഇത്തരം സംഭവങ്ങൾ വികാസങ്ങൾ അരങ്ങേറിയിട്ടുണ്ട്. തനിക്കും ബന്ധുക്കൾക്കും ഭക്ഷണം വിളമ്പാൻ വൈകിയതിൽ പ്രതിഷേധിച്ച് വിവാഹത്തിൽ നിന്നും വരൻ പിന്മാറിയിരുന്നു. ഇത് വൻ തോതിൽ ചർച്ചയ്ക്കും വഴിവെച്ചിരുന്നു.
Discussion about this post