ലഖ്നൗ : ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ പ്രചരണവേദിക്ക് സമീപം കന്നുകാലികളെ അഴിച്ചുവിട്ട് പ്രതിഷേധിച്ച് കര്‍ഷകര്‍. അലഞ്ഞു തിരിയുന്ന കന്നുകാലികളുണ്ടാക്കുന്ന ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
बाराबंकी में छुट्टा जानवरों का वीडियो सोमवार को सपा MLC राजेश यादव ने शेयर किया था जो काफी वायरल हुआ। हरकत में आये प्रशासन ने सभास्थल से सभी पशुओं को हटवा दिया
बीजेपी नेताओं ने इसे सपा की साजिश बताया है। बाराबंकी पुलिस का कहना है कि मंगलवार को इस प्रकार की कोई घटना नहीं हुई https://t.co/a2qmMVJXBH
— Ramandeep Singh Mann (@ramanmann1974) February 23, 2022
യുപിയിലെ ബാരാബങ്കിയിലായിരുന്നു സംഭവം. കര്‍ഷക നേതാവ് രമണ്‍ദീപ് സിങ് മാന്‍ ട്വിറ്ററില്‍ പങ്ക് വച്ച് വീഡിയോയില്‍ തുറന്ന പ്രദേശത്ത് നൂറ് കണക്കിന് കന്നുകാലികള്‍ അലഞ്ഞു നടക്കുന്നത് കാണാം. തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണെന്നും അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് ബിജെപി സര്‍ക്കാരിന് പ്രശ്നത്തില്‍ പരിഹാരം കാണാന്‍ സാധിക്കാഞ്ഞതിനാലാണ് പ്രതിഷേധത്തിന് മുതിര്‍ന്നതെന്നും രമണ്‍ദീപ് ട്വീറ്റ് ചെയ്തു.
മാര്‍ച്ചിന് ശേഷം പ്രശ്നത്തിന് പരിഹാരം ഒരുക്കുമെന്നും കന്നുകാലികളുടെ ചാണകവും മറ്റും കര്‍ഷകര്‍ക്ക് വരുമാനമാര്ഗ്ഗമാക്കുന്നതിനുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പ് നല്കുന്ന വീഡിയോ സംഭവത്തിന് ശേഷം യോഗി ട്വീറ്റ് ചെയ്തിട്ടുണ്ട്.
Discussion about this post