ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിനൊന്നും വേണ്ട നിലവിലുള്ളത് യാത്രായോഗ്യമാക്കൂ. പ്രധാനമന്ത്രിയ്ക്കും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ലക്ഷ്മി കാന്ത ചൗള. സരയു-യമുന് എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ 10 മണിക്കൂറോളം വഴിയില്‍ കിടക്കേണഅടി വന്നു. ഈ സാഹചര്യത്തില്‍ ദേഷ്യം വന്നാണ് നേതാവ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ട്രെയിന്‍ പാതി വഴിയല്‍ പണി തരും എന്ന് ആരും മുന്നറിയിപ്പ് നല്‍കിയില്ല. എന്നാല്‍ യാത്രക്കാര്‍ക്കുള്ള ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ അധികൃതര്‍ ഒരുക്കില്ല. ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലൊന്നും വിളിച്ചിട്ട് കിട്ടിയില്ല. മന്ത്രിക്ക് ഇമെയില്‍ സന്ദേശമയച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്ന് അവര്‍ വ്യക്തമാക്കി.
Senior @BJP4India leader from Amritsar Laxmi Kanta Chawla tells @narendramodi & @PiyushGoyal to "forget" about #bullettrain and instead focus on those already running.
She made this video aboard the Saryu-Yamuna train which was delayed by 14 hours.
Part 1 of the video: pic.twitter.com/dC0ZEyk1ge— Chitleen K Sethi (@ChitleenKSethi) December 24, 2018
Discussion about this post