കുമയൂണ്‍ : ഉത്തരാഖണ്ഡില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവര്‍ സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 11 മരണം. കുമയൂണിലെ റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്കാണ് വാഹനം മറിഞ്ഞത്. ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്.
#Update | Uttarakhand | 11 people died and 2 injured after the vehicle they were travelling fell into a gorge near Sukhidhang Reetha Sahib road, clarifies Kumaon DIG Nilesh Anand Bharne
— ANI UP/Uttarakhand (@ANINewsUP) February 22, 2022
വാഹനത്തില്‍ പതിനഞ്ച് പേരുണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍ നിന്ന് രക്ഷപെട്ട ഡ്രൈവറാണ് നാട്ടുകാരെ വിവരം അറിയിച്ചത്. അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ അറിയാനായിട്ടില്ലെന്ന് കുമയൂണ്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് നിലേഷ് ആനന്ദ് ഭാര്‍നെ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടുകാരും പോലീസും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തം തുടരുകയാണ്.
Discussion about this post