ന്യൂഡല്‍ഹി : റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെ 7.40ന് ഡല്‍ഹിയില്‍ നിന്ന് എഐ 1946 ഡ്രീംലൈനര്‍ ബോയിങ് ബി-787 എന്ന വിമാനമാണ് പുറപ്പെട്ടത്. 200ലധികം പേര്‍ക്ക് ഈ വിമാനത്തില്‍ മടങ്ങാനാകും.
Air India special flight departs from India to bring Indians from Ukraine
Read @ANI Story | https://t.co/wMj2GazPCD#RussiaUkraineCrisis pic.twitter.com/W0qBvACNSQ
— ANI Digital (@ani_digital) February 22, 2022
യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനസര്‍വീസുകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ സ്‌പെഷ്യല്‍ സര്‍വീസുകള്‍ സംഘടിപ്പിച്ചത്. ഫെബ്രുവരി 24, 26 തീയതികളിലാണ് അടുത്ത സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യുക്രൈനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമാണ് സര്‍വീസുകള്‍. ഇന്ന് രാത്രിയോടെ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തും.
യുക്രൈനിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും തല്ക്കാലം നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യ ഒന്നിലധികം തവണ ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെയും ഉദ്യോഗസ്ഥര്‍, ഐടി പ്രഫഷണലുകള്‍ എന്നിവരാണ് യുക്രൈനിലുള്ള ഇന്ത്യക്കാരേറെയും.
Discussion about this post