ഹൈദരാബാദ്: മുഖ്യമന്ത്രിയ്‌ക്കെതിരായി പ്രതിഷേധ സമരം നടത്തുന്നതിനായി കഴുതയെ മോഷ്ടിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെലങ്കാനയിലാണ് സംഭവം. നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ (NSU) നേതാവ് വെങ്കിട് ബാലമൂര്‍ ആണ് അറസ്റ്റിലായത്.
തെലങ്കാന രാഷ്ട്ര സമിതി(TRS) അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെതിരെ(KCR) ആയിരുന്നു പ്രതിഷേധ സമരം നടത്തിയത്. അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 17ന് സംസ്ഥാനത്തെങ്ങും കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിച്ചു ആഘോഷിക്കാനാണ് തീരുമാനിച്ചത്. ഇതിനു വേണ്ടിയാണ് കഴുതയെ മോഷ്ടിച്ചത്.
ടിആര്‍എസ് നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിക്കുന്ന സമരത്തില്‍ കഴുതയുടെ മുഖത്ത് മുഖ്യമന്ത്രിയുടെ മുഖംമൂടി ധരിപ്പിച്ചിരുന്ന ചിത്രം ബാലമൂര്‍ ട്വീറ്റ് ചെയ്തിരുന്നു.
Telangana state NSUI president @VenkatBalmoor arrested yesterday late night on charges of stealing a “DONKEY”
What else can you expect from Telangana police under KCR’s rule…?!
What do you think about this…? pic.twitter.com/fuW0VAIqzX
— Revanth Reddy (@revanth_anumula) February 18, 2022
‘കര്‍ഷകരുടെ ജീവിതം നശിപ്പിച്ചു, തോഴില്‍ രഹിതരായ യുവാക്കള്‍. പൊള്ളായ വാഗ്ദാനങ്ങളും, നുണ പറഞ്ഞുള്ള അവകാശവാദങ്ങളം’ ചിത്രത്തിനൊപ്പം ബാലമൂര്‍ ട്വീറ്റ് ചെയതു.പിന്നാലെയാണ് കഴുതയെ മോഷ്ടിച്ച കേസിൽ അറസ്റ്റിലായത്.