വിജയപുരയിൽ സിന്ദൂരംചാർത്തിയെത്തിയ വിദ്യാർഥിയെ സ്കൂളിൽ കയറ്റാത്തതിൽ പ്രതിഷേധിച്ച് ബജ്റംഗ്ദൾ. പിയുസി കോളേജിൽ സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ അധികൃതർ തടയുകയായിരുന്നു. സ്കൂളിൽ കയറണമെങ്കിൽ സിന്ദൂരം നീക്കണമെന്നും അല്ലെങ്കിൽ തിരിച്ചുപോകണമെന്നും കോളേജ് അധികൃതർ അറിയിച്ചു.
സംഭവം അറിഞ്ഞ് ബജ്രംഗ് ദൾ പ്രവർത്തകരടക്കമുള്ള ഹിന്ദുത്വ പ്രവർത്തകർ പ്രതിഷേധവുമായി കോളേജിലേക്കെത്തുകയും അധികൃതർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഉടൻ തന്നെ പൊലീസ് കോളേജിലെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു
അതേ സമയം സിന്ദൂരം ഒരു മത ചിഹ്നമല്ലെന്നും രാജ്യത്തെ സാംസ്കാരത്തിന്റെ ഭാഗമാണെന്നും അതിനാൽ വിദ്യാലയങ്ങളിൽ നിരോധിക്കപ്പെടരുതെന്നും പ്രമോദ്മ മുത്തലിക്ക് പറഞ്ഞു. സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗാമായ സിന്ദൂരം സ്ത്രീയും പുരുഷനും ഉപയോഗിക്കുമെന്നും അതിനാൽ വിദ്യാർഥിയെ തടഞ്ഞ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുത്തലിക്ക് ആവശ്യപ്പെട്ടു.
Discussion about this post