ഭോപ്പാൽ: കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ബിജെപി എംപി പ്രഗ്ജ്ഞാ സിംഗ് ഠാക്കൂർ. ‘ആരെങ്കിലും അവരുടെ വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും അത് വേണ്ടെന്ന് പ്രഗ്ജ്ഞാ സിംഗ് പറഞ്ഞു.
ഭോപ്പാലിലെ പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പ്രസ്താവന ഇപ്പോൾ വിവാദത്തിൽ കലാശിച്ചിരിക്കുകയാണ്. നിരവധി പേരാണ് പ്രഗ്ജ്ഞാ സിംഗിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നേരത്തെയും തന്റെ പ്രസ്‌താവനകളിലൂടെ വിവാദം സൃഷ്‌ടിച്ച വ്യക്തിയാണ് പ്രഗ്ജ്ഞാ സിംഗ്.
#WATCH …No need to wear Hijab anywhere. People who are not safe in their houses need to wear Hijab. While outside, wherever there is 'Hindu Samaj', they are not required to wear Hijab especially at places where they study: BJP MP Sadhvi Pragya at an event in Bhopal, MP (16.02) pic.twitter.com/F6ObtjxRfl
— ANI (@ANI) February 17, 2022
പ്രഗ്ജ്ഞാ സിംഗ് പറയുന്നത്;
ഇന്ത്യയിൽ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല. നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഹിജാബ് ധരിക്കൂ. വിദ്യാർഥികൾ സ്കൂളുകളിലേക്ക് പോകുമ്പോൾ അവർ യൂണിഫോം ധരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മര്യാദകൾ പാലിക്കണം. ഹിജാബ് പർദയാണ്. പർദ നിങ്ങളെ ദുഷിച്ച കണ്ണുകളിൽ കാണുന്നവർക്കെതിരെ ഉപയോഗിക്കണം. ഒരു കാര്യം വ്യക്തമാണ്, ഹിന്ദുക്കൾ സ്ത്രീകളെ ആരാധിക്കുന്നവരാണ്. നിങ്ങളെ ദുഷിച്ച കണ്ണോട് കുടി അല്ല അവർ കാണുന്നത്’
Discussion about this post