ദീപ് സിദ്ദുവിനൊപ്പമുണ്ടായിരുന്ന നടി റീന റായിയുടെ ജീവൻ രക്ഷിച്ചത് എയർബാഗ്; സിദ്ദുവിന്റെ ഭാഗത്തുള്ള എയർബാഗ് തുറന്നുവെങ്കിലും പൊട്ടിത്തെറിച്ചു!

Airbag saved | Bignewslive

ന്യൂഡൽഹി: നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു കാറപകടത്തിൽ മരിച്ചത് സിനിമാ മേഖലയെ ഞെട്ടിച്ച വാർത്തയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ദാരുണമായ അപകടം നടന്നത്. ആ ദുരന്തത്തിൽ നിന്ന് അത്ഭുകരമായാണ് നടിയും സിദ്ദുവിന്റെ കാമുകിയുമായ റീന റായ് രക്ഷപ്പെട്ടത്. താരത്തിന് രണ്ടാം ജന്മം ലഭിക്കാൻ കാരണമായതാകട്ടെ കാറിലെ എർബാഗും.

കാറിന് കാര്യമായ കേടുപാട് സംഭവിക്കാത്ത ഇടതുഭാഗത്തായിരുന്നു റീന ഇരിന്നിരുന്നത്. അപകടം സംഭവിച്ച ഉടൻ എയർബാഗ് പ്രവർത്തന ക്ഷമമായതാണ് റീനയുടെ ജീവൻ രക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന റീനയുടെ ഭാഗത്തുള്ള എയർബാഗ് തുറന്ന് അവർക്ക് സംരക്ഷണമേകി. അതേ സമയം സിദ്ദുവിന്റെ ഭാഗത്തുള്ള എയർബാഗ് തുറന്നതിന് ശേഷം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ആയതിനാൽ സിദ്ധുവിന് സംരക്ഷണമേകാൻ എയർബാഗിന് സാധിച്ചില്ല.

എയർബാഗ് പൊട്ടാതിരുന്നത് കാരണം റീനക്ക് തലക്കോ നെഞ്ചിനോ ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരുന്നില്ല. സിദ്ധുവിന് തലക്കേറ്റ പരിക്ക് ഗുരുതരമായിരുന്നു. ഇതാണ് മരണത്തിലേയ്ക്ക് നയിച്ചത്. ഹരിയാനയിലെ ഖാർഖോഡയിൽ ദീപ് സിദ്ദുവും റീന റായിയും സഞ്ചരിച്ച വാഹനം ട്രക്കിലിടിക്കുകയായിരുന്നു. കുണ്ട്‌ലി-മനേസർ-പൽവാൽ എക്‌സ്പ്രസ് ഹൈവേയിൽ പിപ്ലി ടോൾ പ്ലാസയ്ക്ക് സമീപമായിരുന്നു അപകടം.

സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ്; 21,906 പേര്‍ രോഗമുക്തി നേടി

ഇതിനിടെ അപകടത്തിന് ഒരുദിവസം മുമ്പ് ഇരുവരും വാലന്റൈൻസ് ഡേ ആഘോഷിച്ചതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അപകടത്തിന് തൊട്ടുമുമ്പ് റീന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായത്. ഇരുവരും ചേർന്നെടുത്ത അവസാന ചിത്രം കൂടിയായിരുന്നു അത്.

Exit mobile version