ചുഴലിരോഗത്തിന് ചികിത്സയ്‌ക്കെത്തിയ കൗമാരക്കാരിയെ ആശുപത്രിയിലെ തൂപ്പുകാരന്‍ പീഡിപ്പിച്ചു; സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരന്റെ ക്രൂരതയില്‍ ഞെട്ടി അധികൃതര്‍!

താനെയിലെ കല്‍വയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം.

താനെ: ചുഴലിരോഗത്തിന് ചികിത്സയിലെത്തിയ കൗമാരക്കാരിയെ ആശുപത്രിയിലെ തൂപ്പുകാരന്‍ പീഡിപ്പിച്ചതായി പരാതി. സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. രോഗിയായ പെണ്‍കുട്ടിയെ കിടന്നിരുന്ന കട്ടലില്‍ കൈകള്‍ ബന്ദിച്ച ശേഷമാണ് തൂപ്പുകാരന്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ ദിനേഷ് കോലി എന്ന തൂപ്പുകാരന്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

താനെയിലെ കല്‍വയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചുഴലിരോഗത്തെ തുടര്‍ന്നാണ് 14കാരിയെ ഈ മാസം 19ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്ലൂക്കോസും മരുന്നും നല്‍കുന്നതിന് പെണ്‍കുട്ടിയുടെ ഒരു കൈ കട്ടിലിനോട് ചേര്‍ത്ത് കെട്ടിവച്ചിരുന്നു.

ശനിയാഴ്ച അര്‍ധരാത്രി പെണ്‍കുട്ടിയുടെ സമീപമെത്തിയ തൂപ്പുകാരന്‍ അവളുടെ രണ്ടും കയ്യും കെട്ടിയിട്ടശേഷം ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഓടിക്കൂടിയവരാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.

Exit mobile version