ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ പ്രക്ഷോഭങ്ങളെ ഭയന്നു തുടങ്ങിയതിന് സൂചനകള്‍. ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി കനത്ത തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ചത്. രാജസ്ഥാനിലേയും മധ്യപ്രദേശിലേയും തിരിച്ചടിക്ക് പിന്നില്‍ കര്‍ഷകരും ദളിതരും ബിജെപിയെ കൈവിട്ടതു തന്നെയായിരുന്നു.
കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് വേണ്ട വിധത്തില്‍ മുഖം കൊടുക്കാത്ത ബിജെപിക്ക് ആ തിരിച്ചടി മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു പരീക്ഷണം വേണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും തീരുമാനം.
ഇതിന്റെ ഭാഗമായി കര്‍ഷകരെ വരുതിയിലാക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് കേന്ദ്രം. കര്‍ഷകര്‍ക്കായി കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുകയെന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയേക്കും. കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ റുപേ കാര്‍ഡുകളാക്കാനും.വിള ഇന്‍ഷുറന്‍സ് കാര്യക്ഷമമാക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post