ന്യൂഡൽഹി: ബുർഖ അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം പോലെയാണെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. ബുർഖയും ഹിജാബുമൊന്നും സ്ത്രീകളുടെ തിരഞ്ഞെടുപ്പല്ലെന്നും തസ്ലീമ പറഞ്ഞു.
കർണാടകയിലെ സ്‌കൂളുകളിലെ ഹിജാബ് വിലക്കിനോട് പ്രതികരിക്കുകയായിരുന്നു തസ്ലീമ നസ്രീൻ. രാഷ്ട്രീയ ഇസ്ലാം പോലെ ബുർഖയും ഹിജാബുമെല്ലാം ഇപ്പോൾ രാഷ്ട്രീയമായിരിക്കുകയാണ്. അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം പോലെയാണ് ബുർഖയെന്ന് മുസ്ലിം സ്ത്രീകൾ മനസിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഒരു മതേതരരാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനം വിദ്യാർത്ഥികൾക്ക് മതേതരമായ ഡ്രസ്‌കോഡ് നിർബന്ധമാക്കുന്നത് തീർത്തും ശരിയായ നടപടിയാണെന്നും ‘ദ് പ്രിന്റി’ൽ എഴുതിയ ലേഖനത്തിൽ തസ്ലീമ അഭിപ്രായപ്പെട്ടു. ഏക സിവിൽകോഡും ഏക വസ്ത്രകോഡും ഇത്തരം സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അത്യാവശ്യമാണെന്നും തസ്ലീമ നസ്രീൻ പറഞ്ഞു.
Discussion about this post