വീടെത്താന്‍ അരകിലോമീറ്റര്‍ മാത്രം ദൂരം നില്‍ക്കെ കാര്‍ കത്തി ചാമ്പലായി; കത്തുന്ന കാറില്‍ എഞ്ചിനീയര്‍ വെന്തുമരിച്ചു

കാറിനകത്തെ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തതിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നോയിഡ: ഉത്തര്‍പ്രദേശില്‍ കത്തുന്ന കാറിനുള്ളില്‍ കുടുങ്ങിയ എഞ്ചിനീയര്‍ വെന്തുമരിച്ചു. ഗ്രേറ്റര്‍ നോഡിയ്ക്ക് സമീപമാണ് പുലര്‍ച്ചെ 5.30ന് കാറിനുള്ളില്‍ കുടുങ്ങി എന്‍ജിനിയര്‍ പവന്‍ ധീമന്‍ (45) മരിച്ചത്. പുലര്‍ച്ചെ ജോഗ്ഗിംഗിന് ഇറങ്ങിയ ആളുകളാണ് കത്തിക്കരിഞ്ഞ കാറും പവന്റെ മൃതദേഹവും കണ്ടെത്തിയത്.

വീടിന് അരകിലോമീറ്റര്‍ അകലെയാണ് ഓടിക്കൊണ്ടിരിക്കവെ കാര്‍ കത്തി ചാമ്പലായത്. കാറിനുള്ളില്‍ തീ കത്തുന്നുവെന്ന് മനസ്സിലാക്കിയെങ്കിലും പവന് അതില്‍ നിന്ന് വെളിയില്‍ കടക്കാന്‍ സാധിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കാര്‍ ലോക്കായി പോയതാണ് ദാരുണ മരണത്തിന് ഇടയാക്കിയതെന്ന് പോലീസ് പറയുന്നു.

കാറിനകത്തെ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തതിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നൈറ്റ് ഷിറ്റ് കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് വരികയായിരുന്നു പവന്‍. ഹിമാചല്‍ പ്രദേശിലെ ഉന സ്വദേശിയാണ് പവന്‍. ഭാര്യ റീത്താ കുമാരിയും 15 വയസ്സുള്ള മകനും നോയിഡയില്‍ പവനൊപ്പമാണ് താമസിച്ചുവന്നിരുന്നത്.

Exit mobile version