ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി ഹോങ്കോങ്

ന്യൂഡല്‍ഹി : കോവിഡിനെത്തുടര്‍ന്ന് ഇന്ത്യയുള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി ഹോങ്കോങ്. ഇന്ത്യ, യുഎസ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവടങ്ങളില്‍ നിന്ന് വരുന്ന വിമാനങ്ങള്‍ക്കുള്ള നിയന്ത്രണമാണ് നീട്ടിയത്. മാര്‍ച്ച് 4 വരെ നേപ്പാളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും നിരോധനമുണ്ട്.

മിക്ക രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും നിയന്ത്രണമുള്ളതിനാല്‍ ഹോങ്കോങ്ങിലേക്കുള്ള വിമാനങ്ങള്‍ 90 ശതമാനവും കുറഞ്ഞു. ബെയ്ജിങ്ങിലെ സീറോ-കോവിഡ് പോളിസി പിന്തുടര്‍ന്ന് സമാനരീതിയില്‍ കര്‍ശന കോവിഡ് നിയന്ത്രണങ്ങളാണ് ഹോങ്കോങ്ങിലുള്ളത്.

പൊതുയോഗങ്ങളില്‍ രണ്ട് പേര്‍ക്കും സ്വകാര്യ ചടങ്ങുകളില്‍ രണ്ട് വീടുകളിലെ അംഗങ്ങള്‍ക്കും മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. ആരാധനാലയങ്ങളും ഹെയര്‍ സലൂണുകളും അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ ഒമിക്രോണ്‍ വകഭേദമാണ് ഹോങ്കോങ്ങില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളിലധികവും.

Exit mobile version