ഡെറാഡൂൺ: രാജ്യത്ത് നിലവിൽ കോൺഗ്രിന് ഒറ്റ നേതാക്കൾ പോലുമില്ലാതായെന്നും ആകെയുള്ളത് ആങ്ങളയും പെങ്ങളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അൽമോദയിൽ വെച്ച് നടന്ന ബി.ജെ.പി പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
‘കോൺഗ്രസിന് എത്രയോ മുഖ്യമന്ത്രിമാരും നേതാക്കളും ഉണ്ടായിരുന്നതാണ്. ഇപ്പോൾ അവരെല്ലാം എവിടെ? തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ആരും തന്നെ പ്രചരണത്തിനെത്താത്തത്?കോൺഗ്രസിന് ഇപ്പോഴുള്ളത് ആങ്ങളയും പെങ്ങളും മാത്രമാണ്. ആ പാർട്ടിയിൽ നേതാക്കളായി മറ്റാരുമില്ല,’ നരേന്ദ്ര മോദി പറഞ്ഞു.
പൂവൻകോഴിയുമായി ബസിൽ കയറി; 30 രൂപ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ
ആളുകളെ തമ്മിലടിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഭിന്നിപ്പിച്ച് ഭരിക്കുക, രാജ്യത്തെ ഒന്നാകെ കൊള്ളയടിക്കുക, അതുമാത്രമാണ് കോൺഗ്രസിന്റെ നയമെന്നും ഉത്തരാഖണ്ഡിലും കുമയൂൺ-ഗദ്വാൾ മേഖലകളെ തമ്മിലടിപ്പിച്ച് നാടിനെ ഒന്നാകെ കൊള്ളയടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്,’ മോദി അൽമോദയിലെ പരിപാടിൽ പറഞ്ഞു.ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിലെ 70 അസംബ്ലി മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.