രാജ്യത്ത് വലിയ ചർച്ചയാകുന്ന സ്‌കൂളിലും കോളേജിലും ഹിജാബ് നിരോധിച്ച കർണാടക സർക്കാർ നടപടിക്ക് എതിരെ പ്രതികരണവുമായി മലാല യൂസുഫ്‌സായ്. കർണാടകയിലെ കോളേജുകളിൽ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് എത്തുന്നതിനെ എതിർക്കുന്നത് ഭയാനകമാണെന്ന് ആക്ടിവിസ്റ്റും സമാധാന നൊബേൽ ജേതാവുമായ മലാല പ്രതികരിച്ചു.
ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്‌കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണ്. ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും മലാല ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
‘പഠനവും ഹിജാബും തിരഞ്ഞെടുക്കാൻ കോളേജ് ഞങ്ങളെ നിർബന്ധിക്കുന്നു. ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്‌കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണ്. ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണം.’-മലാല പറഞ്ഞു.