ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശിലെ കാമെങ് സെക്ടറില്‍ ഹിമപാതത്തില്‍പ്പട്ട ഏഴ് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഫെബ്രുവരി ആറിനാണ് സൈനികര്‍ കുടുങ്ങിയത്. ഏഴ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
Seven Army personnel who were struck by avalanche in high altitude area of Kameng Sector in Arunachal Pradesh on 6 Feb have been confirmed dead, their bodies retrieved from the avalanche site: Indian Army pic.twitter.com/2SZMML8GzC
— ANI (@ANI) February 8, 2022
മാമി ഹട്ട് എന്ന സ്ഥലത്ത് പട്രോളിങ്ങിനിടെയാണ് സൈനികര്‍ അപകടത്തില്‍പ്പെട്ടത്. ഗതാഗതം ദുര്‍ലഭമായ പ്രദേശത്തെ ചെറിയ വഴികളെല്ലാം തന്നെ കനത്ത മഞ്ഞ് മൂടിയിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചതായാണ് വിവരം. വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.
പ്രദേശത്ത് കുറച്ച് ദിവസങ്ങളായി മോശം കാലാവസ്ഥയും മഞ്ഞ് വീഴ്ചയുമാണെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി രാജ്നാഥ് കോവിന്ദ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
Discussion about this post