ന്യൂഡല്‍ഹി: രാജസ്ഥാനില്‍ 200 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് ബിഎസ്പിയും മായാവതിയും തുറന്നടിച്ചു. ഇതോടെ വിശാല പ്രതിപക്ഷ ഐക്യസാദ്ധ്യതകള്‍ പൊളിയുന്നു. ഇതോടെ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി മത്സരിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ നീക്കം പാളി.
2008ലെ തിരഞ്ഞെടുപ്പില്‍ 7.60 ശതമാനം വോട്ട് കരസ്ഥമാക്കി ഏഴു സീറ്റ് നേടിയ ബിഎസ്പി 2013ലെ തിരഞ്ഞെടുപ്പില്‍ നേടിയത് മൂന്ന് സീറ്റാണ്. വോട്ടിംഗ് നില 3 .37 ശതമാനത്തിലേക്ക് താഴുകയും ചെയ്തു.
കഴിഞ്ഞ തവണ 195 സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചത്. ഷെഡ്യൂള്‍ഡ് കാസ്റ്റിന് 34 സീറ്റുകളും പട്ടിക വര്‍ഗത്തിന് 25 സീറ്റുകളും സംവരണം ചെയ്തിരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്. ഈ സീറ്റുകളിലാണ് മായാവതിയുടെ പാര്‍ട്ടിയുടെ പ്രതീക്ഷ.
Discussion about this post