തിരുവനന്തപുരം: ശബരിമല വിഷയത്തിലും വനിതാ മതിലിലും സര്‍ക്കാരുമായി സഹകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര് ബാലകൃഷ്ണപിള്ള. പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ എടുത്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ച് നേതാവ് രംഗത്ത് വന്നിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിന് ഒപ്പം നില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം എന്നാണ് ബാലകൃഷ്ണ പിള്ള വ്യക്തമാക്കിയത്. എന്നാല്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവുമായും സഹകരിക്കും. എല്‍ഡിഎഫും കേരളാ കോണ്‍ഗ്രസും ഇനി രണ്ടല്ല. അതുകൊണ്ട് വനിതാമതിലില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
62 വര്‍ഷമായി രാഷ്ട്രീയ രംഗത്തുള്ള താന്‍ എഎന്എസിനെതിരായ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും എടുത്തിട്ടുണ്ടെന്നും, രാഷ്ട്രീയ രംഗത്തുനില്‍ക്കുമ്പോള്‍ അത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയില്‍ ചേര്‍ന്നത്. നാല് കക്ഷികള്‍ കൂടി ചേരുമ്പോള്‍ എല്‍ഡിഎഫിന് 47 ശതമാനം വോട്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഘടകക്ഷികളുമായി ബന്ധം വിപുലമാക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമാകും.
Discussion about this post