BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ലതാജി ഇനി ഓര്‍മ്മ: ഇതിഹാസ ഗായികയ്ക്ക് വിട നല്‍കി രാജ്യം

Anu by Anu
February 6, 2022
in India
0
ലതാജി ഇനി ഓര്‍മ്മ: ഇതിഹാസ ഗായികയ്ക്ക് വിട നല്‍കി രാജ്യം
40
VIEWS
Share on FacebookShare on Whatsapp

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഇനി അനശ്വര. ഇതിഹാസ ഗായികയ്ക്ക് മുംബൈ ശിവാജി പാര്‍ക്കില്‍ ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ളര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.

READ ALSO

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

February 16, 2026
1
വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി  കേന്ദ്ര വ്യോമയാന മന്ത്രാലയം

വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

February 15, 2026
4

അന്ത്യം സംഭവിച്ച മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍നിന്ന് വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം വിലാപയാത്രയായി ശിവാജി പാര്‍ക്കിലെത്തിച്ചത്. വഴിയോരം നിറയെ ആയിരങ്ങളാണ് പ്രിയ ഗായികയ്ക്ക് അന്ത്യയാത്ര നല്‍കാനെത്തിയിരുന്നത്.

ശിവാജി പാര്‍ക്കിലും ആരാധകരും സംഗീതപ്രേമികളും തടിച്ചുകൂടി. സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ഷാറൂഖ് ഖാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശരദ് പവാര്‍, ആദിത്യ താക്കറെ, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങി വിവിധ തുറകളിലുള്ള പ്രമുഖരും സംസ്‌കാരചടങ്ങിനു സാക്ഷിയാകാനെത്തി. നേരത്തെ ലതാ മങ്കേഷ്‌കറുടെ വസതിയിലും അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, ജാവേദ് അക്തര്‍, സഞ്ജയ് ലീല ബന്‍സാലി അടക്കം പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.

സന്തോഷത്തിലും സന്താപത്തിലും പ്രണയത്തിലും വിരഹത്തിലുമെല്ലാം മാസ്മരസ്വരംകൊണ്ട് പരലക്ഷങ്ങള്‍ക്ക് ആശ്വാസക്കുളിര്‍ പകര്‍ന്ന ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഇനി നിലക്കാത്ത ശബ്ദമധുരമായി ഓര്‍മകളില്‍ നിറയും.

ഇന്നു രാവിലെയായിരുന്നു സ്വകാര്യ ആശുപത്രിയില്‍ ലതാ മങ്കേഷ്‌ക്കറുടെ അന്ത്യം. 92 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതയെ ന്യൂമോണിയയെത്തുടര്‍ന്ന് നില ഗുരുതരമായാണ് ഇന്നലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ ദിവസങ്ങള്‍ക്ക് മുമ്പാണ് ഐസിയുവില്‍നിന്ന് മാറ്റിയത്. എന്നാല്‍, ഇന്നലെ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു.

1929ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ലതാ മങ്കേഷ്‌കറിന്റെ ജനനം. അഭിനയത്തിലൂടെയാണ് ചലച്ചിത്ര പ്രവേശനം. 1942ല്‍ 13-ാമത്തെ വയസില്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലൂടെ പാടിത്തുടങ്ങി. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഗജാബാഹൂവിലെ മാതാ ഏക് സപൂത് കി ആണ് ആദ്യമിറങ്ങിയ ഗാനം. എന്നാല്‍ ലതാജിയിലെ ഗായികയെ അടയാളപ്പെടുത്തിയത് മജ്ബൂറിലെ ദില്‍ മേരാ ദോഡായാണ്. മഹലില്‍ മധുബാലക്ക് വേണ്ടി പാടിയ ആയേഗാ ആനേവാലയാണ് ഹിറ്റ് ചാര്‍ട്ടില്‍ ആദ്യത്തേത്.

Read Also: അമ്മപ്പോരാളി! മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിന് മേല്‍ ചാടിവീണ് പുള്ളിപ്പുലി: വടിയെടുത്തോടിച്ച് അമ്മ

നേര്‍ത്ത ശബ്ദമെന്ന് പറഞ്ഞ് തിരസ്‌കരിച്ചവരുടെ മുന്നില്‍ പ്രശസ്തിയുടെ പടവുകള്‍ ഒന്നൊന്നായി പാടിക്കയറുകയായിരുന്നു ലതാജി. നൗഷാദ്, രാമചന്ദ്ര, എസ്ഡി ബര്‍മ്മന്‍, മദന്‍ മോഹന്‍, ശങ്കര്‍ ജയ്കിഷന്‍, ബോംബെ രവി, സലില്‍ ചൗധരി, ആര്‍ഡി ബര്‍മ്മന്‍ തുടങ്ങിയ സംഗീതശില്‍പ്പികളുടെ ഈണങ്ങള്‍ ലതയുടെ ശബ്ദത്തില്‍ അലിഞ്ഞുചേര്‍ന്നു. ആത്മാവിനെ ലയിപ്പിച്ച് ഏ മേരേ വതന്‍ കെ ലോഗോ, ലതാ പാടിയപ്പോള്‍ നെഹ്‌റു വരെ കണ്ണീരണിഞ്ഞു.

ആ ശബ്ദം ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചൊഴുകി. നെല്ലിലൂടെ മലയാളത്തിലുമെത്തി. മുഹമ്മദ് റാഫിക്കൊപ്പം പാടിയപ്പോള്‍ സംഗീതാസ്വാദകര്‍ക്ക് ലഭിച്ചത് ഭാവസാന്ദ്രമായ ഒരുപിടി ഹിറ്റുകള്‍. 36 ഭാഷകളിലായി 50,000ത്തിലധികം പാട്ടുകള്‍ പാടി ഗിന്നസില്‍ ഇടംപിടിച്ചു.

സംഗീതയാത്രയില്‍ പല പുരസ്‌കാരങ്ങളും സ്വന്തമാക്കി. പദ്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരതരത്നം തുടങ്ങിയ ദേശീയ ബഹുമതികളും ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരവും തേടിയെത്തി. ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരവും നേടി. 1999ല്‍ രാജ്യസഭാംഗവുമായി.

Tags: lata mangeshkar

Related Posts

ലതാ മങ്കേഷ്‌കറിന്റെ 93-ാം ജന്മദിനത്തിന് 8 കോടിയുടെ ഭീമന്‍ വീണ; സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപ്പും ചോറും, യുപി സര്‍ക്കാറിനെതിരെ പ്രകാശ് രാജ്
India

ലതാ മങ്കേഷ്‌കറിന്റെ 93-ാം ജന്മദിനത്തിന് 8 കോടിയുടെ ഭീമന്‍ വീണ; സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപ്പും ചോറും, യുപി സര്‍ക്കാറിനെതിരെ പ്രകാശ് രാജ്

September 29, 2022
444
Asha Bhosle | Bignewslive
Entertainment

‘നൂറ് കോടി ഡോളര്‍ തന്നാലും കല്യാണങ്ങള്‍ക്ക് പാടരുത് ‘ : ലത നല്‍കിയ വിലപ്പെട്ട ഉപദേശം

April 26, 2022
1.6k
ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ ചെയ്ത് പാദങ്ങളില്‍ തൊട്ട് നമസ്‌കരിച്ച് ഷാരൂഖ് ഖാന്‍: ‘തുപ്പി’ അപമാനിച്ചെന്ന് വര്‍ഗീയവാദികള്‍, ‘മതേതര ഇന്ത്യ’യെന്ന് ആരാധകലോകം
India

ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ ചെയ്ത് പാദങ്ങളില്‍ തൊട്ട് നമസ്‌കരിച്ച് ഷാരൂഖ് ഖാന്‍: ‘തുപ്പി’ അപമാനിച്ചെന്ന് വര്‍ഗീയവാദികള്‍, ‘മതേതര ഇന്ത്യ’യെന്ന് ആരാധകലോകം

February 7, 2022
200
‘ലതാ ജി പുരസ്‌കാരം വാങ്ങിയ അതേ വേദിയില്‍ എനിക്കും ദേശീയ പുരസ്‌കാരം വാങ്ങാന്‍ സാധിച്ചത് മഹാഭാഗ്യം’: എംജി ശ്രീകുമാര്‍
News

‘ലതാ ജി പുരസ്‌കാരം വാങ്ങിയ അതേ വേദിയില്‍ എനിക്കും ദേശീയ പുരസ്‌കാരം വാങ്ങാന്‍ സാധിച്ചത് മഹാഭാഗ്യം’: എംജി ശ്രീകുമാര്‍

February 7, 2022
25
‘കശ്മീരിന് പകരം ലതയെ മതിയെന്ന് അന്ന് പാകിസ്താന്‍ പ്രധാനമന്ത്രി’; ശൂന്യത ബാക്കിയാക്കി ലതാജി
India

‘കശ്മീരിന് പകരം ലതയെ മതിയെന്ന് അന്ന് പാകിസ്താന്‍ പ്രധാനമന്ത്രി’; ശൂന്യത ബാക്കിയാക്കി ലതാജി

February 6, 2022
53
Lataji | Bignewslive
Movies

കദളീ കണ്‍കദളീ ചെങ്കദളീ പൂ വേണോ….. ലതാജിയുടെ മലയാളത്തിലെ ഒരേയൊരു ഗാനം, സലില്‍ ചൗധരിയുടെ നിര്‍ബന്ധത്തില്‍ പാടിയ പാട്ട്‌ !

February 6, 2022
96
Load More
Next Post
യാത്രക്കാരന്‍ കുഴഞ്ഞുവീണു: സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ബസ് നേരെ ആശുപത്രിയിലേക്ക് പാഞ്ഞു, കണ്ണന്റെ ജീവന്‍ കാത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ നന്മ

യാത്രക്കാരന്‍ കുഴഞ്ഞുവീണു: സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ബസ് നേരെ ആശുപത്രിയിലേക്ക് പാഞ്ഞു, കണ്ണന്റെ ജീവന്‍ കാത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ നന്മ

ഫാം നടന്നുകണ്ട്, കടല സ്വയം പറിച്ച് കഴിച്ച് രുചിച്ച് പ്രധാനമന്ത്രി

ഫാം നടന്നുകണ്ട്, കടല സ്വയം പറിച്ച് കഴിച്ച് രുചിച്ച് പ്രധാനമന്ത്രി

Marriage | Bignewslive

മണ്ഡപവും മേളവും ഒരുങ്ങി, ബ്യൂട്ടീഷ്യനെത്തി; കുളിച്ചുവരാമെന്ന് പറഞ്ഞ് പോയ മേഘയെ പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ! വിവാഹദിവസം തോരാകണ്ണീർ

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

14 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

21 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

24 hours ago
7
car accident|bignewslive

കാര്‍ നിയന്ത്രണം വിട്ട് ബസ്സില്‍ ഇടിച്ചുകയറി അപകടം, അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version