ബംഗളൂരു: ജനം നോക്കി നില്‍ക്കെ പൊതുവേദിയില്‍ പരസ്പരം ഏറ്റുമുട്ടി ബിജെപി എംപിമാര്‍. പൊതുപരിപാടിയില്‍ അതിഥികളുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താതിരുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. കര്‍ണാടകയിലെ ലോക്സഭാ അംഗമായ സുരേഷ് അംഗഡിയും രാജ്യസഭാ എം.പിയായ പ്രഭാകര്‍ കോറെയും തമ്മിലായിരുന്നു വാക് പോര്.
ബംഗളൂരുവിലെ റെയില്‍വെ ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടന വേദിയിലായിരുന്നു ബിജെപി എംപിമാരുടെ വാക് പോര്. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ കോറെയുടെ പേര് ഇല്ലായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാന്‍ എത്തിയ അംഗഡിയോട് കോറെ കയര്‍ത്ത് സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
സാമാന്യബുദ്ധിയോട് സംസാരിക്കണമെന്ന് പറഞ്ഞ അംഗഡിയോട്, അത് തന്നെ പഠിപ്പിക്കേണ്ടെന്ന് ആയിരുന്നു കോറെയുടെ മറുപടി. വേദിയില്‍ ബിജെപിയുടെയും മറ്റ് പാര്‍ട്ടികളുടെയും നേതാക്കളും റെയില്‍വേ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഒടുവില്‍ അംഗഡി ഇടപെട്ട് കോറെയെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തതോടെയാണ് പിരിമുറുക്കം അയഞ്ഞത്.
Discussion about this post