ഒരു ദോശ കഴിച്ച് തീർത്താൽ 71,000 രൂപ സമ്മാനം. ‘നല്ല നെയ്യിൽ മൊരിഞ്ഞ ചൂട് ദോശ…ഒപ്പം കടുകിട്ട് താളിച്ച ചമ്മന്തിയും ആവി പറക്കുന്ന സാമ്പാറും’ ഇതാണ് കഴിച്ചു തീർക്കേണ്ടത്. ഇതൊക്കെ സിമ്പിൾ എന്ന് ധരിക്കാൻ വരട്ടെ, ഈ ദോശയ്ക്ക് നീളം 10 അടിയാണ്. ഈ ഭീമൻ ദോശ കഴിച്ച് തീർത്താൽ മാത്രമേ മേൽപറഞ്ഞ തുക സമ്മാനമായി ലഭിക്കുകയൊള്ളൂ.
ഡൽഹി ഉത്തം നഗറിലെ സ്വാമി ശക്തി സാഗർ എന്ന ഹോട്ടലിലാണ് ഈ കൊതിയൂറു ദോശ തയാറാക്കുന്നത്. ദോശ കഴിച്ചു തീർക്കുന്നവർക്ക് 71,000 രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം ഫുഡ് ബ്ലോഗിംഗ് പേജായ ഡൽഹി ടമ്മിയിലൂടെയാണ് ഈ ദോശയും സമ്മാനവും പുറത്തുവന്നത്. വലിയ തവയിൽ ദോശമാവ് ഒഴിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് മാവിലേക്ക് എണ്ണ ഒഴിച്ച് വേവിക്കും.
മൂർഖന്റെ കടിയേറ്റ് അത്യാസന്ന നിലയിൽ വാവ സുരേഷ്; സൗജന്യ ചികിത്സ നൽകും
പിന്നീട് ഒരു ലെയർ ഉരുളക്കിഴങ്ങ് മസാല കൂടി ചേർത്ത് മടക്കും. ഒരു പാത്രം നിറയെ സാമ്പിറനും ചമ്മന്തിക്കും, എക്ട്രാ മസാലയ്ക്കുമൊപ്പം വിളമ്പും. ഒടുവിലായി ചീസ് ചേർത്ത് ദോശ അലങ്കരിച്ച് വച്ചിട്ടുമുണ്ട്. നിരവധി പേർ ചാലഞ്ച് ഏറ്റെടുത്ത് രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ വിജയം കൈവരിച്ച് സമ്മാനം ആരും വാങ്ങിയിട്ടില്ലെന്നാണ് വിവരം.
Discussion about this post