ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ വ്യാജപ്രചരണവും വിദ്വേഷം സൃഷ്ടിക്കുന്ന പോസ്റ്ററുകളും പങ്കുവെച്ച സംഭവത്തിൽ തമിഴ്നാട് യുവമോർച്ച അധ്യക്ഷനെതിരെ പോലീസ് കേസെടുത്തു. സ്റ്റാലിൻ ക്ഷേത്രങ്ങൾ പൊളിച്ചുകളയുന്നു എന്ന വിധത്തിലാണ് പ്രചാരണം നടക്കുന്നത്.
‘200 ദിവസങ്ങൾ െകാണ്ട് 130 ക്ഷേത്രങ്ങൾ പൊളിച്ചെന്നും ഇത് തുടരുകയാണെന്നും’ സ്റ്റാലിൻ ജെസിബിക്കൊപ്പം നിൽക്കുന്ന കാർട്ടൂൺ പങ്കിട്ട് ഇയാൾ കുറിപ്പിട്ടിരുന്നു. സംഭവത്തിൽ, വ്യാപക പരാതി ലഭിച്ചതോടെയാണ് ചെന്നൈ പോലീസ് നടപടി സ്വീകരിച്ചത്. തമിഴ്നാട് യുവമോർച്ച പ്രസിഡന്റ് വിനോജ് പി സെൽവത്തിനെതിരെയാണ് കേസെടുത്തത്.
விடுதலைப்போரில் தமிழகம் என குடியரசு தினத்தில் கருப்பு கொடி பறக்கவிட்டவர்கள் 130 புனிதமான இந்து ஆலயங்களை இடித்துள்ளதாக செய்தி.
சுதந்திர போரைக் காட்டிலும் இந்துமதம் இப்போதுதான் அதிகம் நசுக்கப்படுகிறது!
உள்ளாட்சியிலாவது நல்லாட்சி மலர்ந்து, விடுதலை பெற ஆதரிப்பீர் பாஜக கூட்டணிக்கு! pic.twitter.com/vl3KsM1H2h
— Vinoj P Selvam (@VinojBJP) January 27, 2022
സെക്ഷൻ 153, 505(1), 505 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചതാണെന്നും പരാതിപ്പെട്ട് ഇളങ്കോവൻ എന്നയാൾ പോലീസിനെ സമീപിച്ചതോടെയാണ് കേസെടുത്തത്.
Discussion about this post