ചെന്നൈ: സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നത് ശീലമാക്കിയ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ. ചെന്നൈയിലെ വാഷർമെൻപേട്ടിലാണ് സംഭവം. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീ പീഡന കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി ശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തു.കുളിമുറി ദൃശ്യങ്ങൾക്ക് പുറമേ സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെയും തെരുവിലൂടെ നടന്നുപോകുന്നതിന്റെയും ദൃശ്യങ്ങൾ ഉൾപ്പടെ ശേഖർ ഫോണിൽ പകർത്തിയിരുന്നു.
താൻ അടുത്തുചെല്ലുമ്പോഴെല്ലാം ഭർത്താവ് ഫോൺ ഓഫ് ചെയ്യുന്നതിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഭാര്യ ഫോൺ പരിശോധിച്ചത്. തന്റെ സഹോദരി വസ്ത്രം മാറുന്നത് ഉൾപ്പടെയുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ ഭർത്താവിന്റെ ഫോണിൽ കണ്ടതോടെയാണ് യുവതിയുടെ നിയന്ത്രണം വിട്ടത്. ഇക്കാര്യത്തിൽ ഭർത്താവിനെ ചോദ്യം ചെയ്തെങ്കിലും ആദ്യ പ്രതി ആരോപണങ്ങൾ നിഷേധിച്ചു.
എന്നാൽ തെളിവുകൾ സഹിതം കാണിച്ച് ചോദ്യം ആവർത്തിച്ചതോടെ ഭർത്താവ് തന്റെ തെറ്റുകൾ സമ്മതിച്ചു. സ്ത്രീകൾ അറിയാതെയാണ് ഈ ദൃശ്യങ്ങളെല്ലാം പകർത്തിയതെന്ന് ഇയാൾ ഭാര്യയോട് സമ്മതിച്ചു. ഇതിനുശേഷമാണ് യുവതി പോലീസിനെ സമീപിച്ചത്. സമീപവാസികൾ ഉൾപ്പെടെയുള്ള നിരവധി സ്ത്രീകളുടെ രഹസ്യ വീഡിയോ പ്രതി പകർത്തിയുട്ടുണ്ടെന്ന് ഫോൺ പരിശോധിച്ചപ്പോൾ പോലീസ് കണ്ടെത്തി.