മുംബൈ: മുബൈയിലെ അഷ്റയ് ചില്‍ഡ്രന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളെ സ്നേഹം കൊണ്ട് അമ്പരപ്പിച്ച് സച്ചിന് തെണ്ടുല്‍ക്കര്‍. ക്രിസ്മസ് ദിനത്തില്‍ സാന്താക്ലോസായെത്തിയാണ് സച്ചിന് കുഞ്ഞുങ്ങളെ വിസ്മയിപ്പിച്ചത്.
ഇന്ത്യയുടെ ഇതിഹാസ ബാറ്റ്സ്മാന് സച്ചിന്റെ കൈയ്യില്‍ നിന്നും സ്നേഹസമ്മാനം ലഭിച്ച സന്തോഷം കുഞ്ഞുങ്ങള്‍ക്കും മറച്ചുവെക്കാനായില്ല. ഭിന്നശേഷിക്കാരായ ഇവിടത്തെ കുട്ടികളുമായി സച്ചിന് ക്രിസ്മസ് ദിനം ചെലവഴിച്ചു. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും അവരുമായി ക്രിക്കറ്റ് കളിക്കുകയും ചെയ്തു. അവരുടെ നിഷ്കളങ്ക മുഖങ്ങളിലെ സന്തോഷം അമൂല്യമാണെന്ന് സച്ചിന് പിന്നീട് ട്വീറ്റ് ചെയ്തു.
Ho..Ho..Ho… 🎅
Merry Christmas to all of you!🎄Just amazing to be with these young ones at Ashray Child Care Centre.
The joy on their innocent faces was just priceless! #BecomingSanta #MerryChristmas pic.twitter.com/9hUHKHcYJd— Sachin Tendulkar (@sachin_rt) December 25, 2018
Discussion about this post