ബംഗളൂരു: വിവാഹ വാഗ്ദാനം ലംഘിക്കുന്നതിനെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വഞ്ചനാക്കുറ്റമായി കാണാനാവില്ലെന്ന നിർണായക നിരീക്ഷണവുമായി കർണാടക ഹൈക്കോടതി.
വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയാൽ മാത്രമേ ഇത്തരമൊരു കുറ്റം നിലനിൽക്കൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. എട്ടു വർഷം താനുമായി പ്രണയത്തിൽ ആയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിനെതിരെ പെൺകുട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
യുവാവിനും കുടുംബത്തിനുമെതിരെ 2020 മെയിലാണ് പെൺകുട്ടി പരാതി നൽകിയത്. ഈ സംഭവത്തിൽ യുവാവിനെതിരെ കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോലീസ് നടപടിയെ ചോദ്യം ചെയ്ത് യുവാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. യുവാവിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി.
also read- വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങാം, ആരും പട്ടിണി കിടക്കരുത്: മുഖ്യമന്ത്രി
യുവാവ് വിവാഹ വാഗ്ദാനം ലംഘിച്ചെന്നാണ് പരാതിയിൽ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനെ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം വഞ്ചനയായി കാണാനാവില്ല. അതുകൊണ്ടുതന്നെ ഐപിസി 420 പ്രകാരമുള്ള കുറ്റം നിലനിൽക്കില്ല.
വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയാൽ മാത്രമേ ഇത്തരമൊരു കുറ്റം നിലനിൽക്കൂ. ഈ കേസിൽ അതു കാണുന്നില്ലെന്ന് കോടതി പറഞ്ഞു.