റായ്പൂര്‍ : സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ച് ദിവസമായി ചുരുക്കി ഛത്തീസ്ഗഢ് സര്‍ക്കാര്‍. റിപ്പബ്ലിക് ദിനത്തിലാണ് സര്‍ക്കാരിന്റെ നിര്‍ണായക പ്രഖ്യാപനം. ജീവനക്കാര്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ രണ്ട് ദിവസം അവധി ലഭിക്കും.
അന്‍ശദായി പെന്ഷന് പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ പെന്ഷന് വിഹിതം പത്ത് ശതമാനത്തില്‍ നിന്ന് പതിനാല് ശതമാനമായി ഉയര്‍ത്താനും കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനമാക്കിയിട്ടുണ്ട്. ഇതോടൊപ്പം കര്‍ഷകര്‍ക്ക് ആശ്വാസമായി പയറുവര്‍ഗ വിളകള്‍ താങ്ങുവില നിരക്കില്‍ വാങ്ങുമെന്നും പ്രഖ്യാപനമുണ്ട്. 2022-23 ഖരീഫ് സീസണ് മുതലാകും ഇത് പ്രാബല്യത്തില്‍ വരിക. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്.
Also read : നേരംപോക്കിന് പാടത്തൂടെ നടക്കാനിറങ്ങി : കണ്ടുകിട്ടിയത് ആറരക്കോടിയുടെ സ്വര്‍ണനാണയം
പാര്‍പ്പിട മേഖലകളില്‍ നടത്തുന്ന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്നും സ്ത്രീ സുരക്ഷയ്ക്കായി ഓരോ ജില്ലയിലും വനിതാ സുരക്ഷാ സെല്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Discussion about this post