ന്യൂഡല്‍ഹി: ഗൊരഖ്പൂരില്‍ ബിജെപിയുടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ഡോ. കഫീല്‍ ഖാന്‍. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് കഫീല്‍ ഖാന്‍ പ്രതികരിച്ചു. തന്നെ ആരെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചാലും അവരുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരിക്കുന്നതിനായി പല പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എല്ലാം കൃത്യമായി വന്നാല്‍ മത്സരിക്കുമെന്നാണ് കഫീല്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്.
ഭീം ആര്‍മി ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഗൊരഖ്പൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതോടെ ഗൊരഖ്പുര്‍ ചര്‍ച്ചകേന്ദ്രമായി മാറിക്കഴിഞ്ഞു.
also read- ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി നല്‍കിയ ഥാറിന്റെ ലേലം റദ്ദാക്കണം; ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്‌സഭാ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചിരുന്നു. അന്ന് സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. കഫീല്‍ ഖാനെതിരെ നിരന്തരം യുപി സര്‍ക്കാര്‍ പ്രതികാര നടപടികളുമായി രംഗത്തെത്തിയിരുന്നു.