ഹൈദരാബാദ്: പുലർച്ചെ രണ്ടുമണിക്കും വ്യായാമം തുടർച്ചയായി ചെയ്തുകൊണ്ടിരുന്ന മകനെ തടയാനെത്തിയ അമ്മയ്ക്ക് ദാരുണാന്ത്യം. ഉപദേശിക്കാൻ ചെന്ന അമ്മയെ മകൻ ഡംബൽ കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഹൈദരാബാദിലെ സുൽത്താൻ ബസാറിൽ ഇന്നലെയായിരുന്നു സംഭവം. കൊണ്ടപാപ്പമ്മയാണ് മകൻ സുധീർകുമാറി (24)ന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. മകന് മാനസികപ്രശ്നമുള്ളതായാണ് വിവരം. അമ്മയെ ഉപദ്രവിക്കുന്നതു കണ്ട് രക്ഷിക്കാനെത്തിയ സഹോദരി സുചിത്രയ്ക്കും പരുക്കേറ്റു.
Also Read- മലപ്പുറത്ത് വീണ്ടും ശൈശവവിവാഹം; 16കാരി ആറുമാസം ഗർഭിണി; ഭർത്താവിന് എതിരെ പോക്സോ കേസ്
ബിരുദധാരിയായ സുധീർ ഫൂഡ് ഡെലിവറി ഏജന്റായി ജോലി ചെയ്തെങ്കിലും ഒരു വർഷം മുൻപ് ജോലി നഷ്ടമായതിനെ തുടർന്ന് വീട്ടിൽ തന്നെ തുടരുകയായിരുന്നു ഈ യുവാവ്. പരുക്കേറ്റ സഹോദരി സുചിത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post