ചെന്നൈ : രാജ്യത്ത് കോവിഡ് തീവ്രവ്യാപനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന് പഠനം. ആര്‍ വാല്യൂവിലെ കുറവ് മുന്‍നിര്‍ത്തി ഐഐടി മഡ്രാസ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ജനുവരി 14 മുതല്‍ 21 വരെ 1.57 ആയി ആര്‍ വാല്യൂ കുറഞ്ഞിട്ടുണ്ട്. ഒരാളില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പകരാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ആര്‍ വാല്യൂ രേഖപ്പെടുത്തുന്നത്. ആര്‍ വാല്യൂ 1ല്‍ താഴെ എത്തിയാല്‍ മഹാമാരിയുടെ തീവ്ര വ്യാപനം കുറഞ്ഞതായി കണക്കാക്കാം. മുംബൈയിലെ ആര്‍ വാല്യൂ 0.067ഉം ഡല്‍ഹിയിലേത് 0.98ഉം കൊല്‍ക്കത്തയിലേത് 0.56ഉം ആണ്.
കൊല്‍ക്കത്തയിലെയും മുംബൈയിലെയും ആര്‍ വാല്യൂ പ്രകാരം കോവിഡ് വ്യാപനം അവസാനിച്ചതായി കണക്കാക്കാമെന്ന് മഡ്രാസ് ഐഐടി അസിസ്റ്റന്റ് പ്രഫ. ഡോ ജയന്ത് ഥാ പറഞ്ഞു. ഡല്‍ഹിയിലും ചെന്നൈയിലും കോവിഡ് അവസാനത്തിലേക്കടുക്കുകയാണെന്നും ഫെബ്രുവരി 6 വരെയേ രൂക്ഷമായ വ്യാപനത്തിന് സാധ്യതയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച 3,33,533 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post